Sports
ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനെതിരേ കേരളത്തിന് നാലുവിക്കറ്റ് നഷ്ടം. പഞ്ചാബിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 436 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന കേരളം മൂന്നാംദിനം ചായയ്ക്കു പിരിയുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 158 റൺസെന്ന നിലയിലാണ്.
16 റൺസുമായി സച്ചിൻ ബേബിയും നാലു റൺസുമായി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ. അർധസെഞ്ചുറി നേടിയ അങ്കിത് ശർമയുടെയും (62) രോഹൻ എസ്. കുന്നുമ്മലിന്റെയും (43) ബാറ്റിംഗ് മികവിലാണ് കേരളം 150 കടന്നത്. വത്സൽ ഗോവിന്ദ് 18 റൺസെടുത്തു.
പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗത്, മായങ്ക് മാർക്കണ്ഡെ, രമൺദീപ് സിംഗ്, നമാൻ ധിർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പഞ്ചാബ് കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 69 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 181 റൺസെന്ന നിലയിലാണ് ആതിഥേയർ. സെഞ്ചുറിയോടെ ഹർനൂർ സിംഗും ഏഴു റൺസുമായി സലിൽ അറോറയുമാണ് ക്രീസിൽ.
നേരത്തെ രണ്ടിന് 138 റൺസെന്ന നിലയിൽ നിന്നാണ് പഞ്ചാബ് അഞ്ചിന് 181 റൺസെന്ന നിലയിലെത്തിയത്. പ്രഭ്സിമ്രാൻ സിംഗ് (23), ഉദയ് സഹരൺ (37), അൻമോൽപ്രീത് സിംഗ് (ഒന്ന്), ക്യാപ്റ്റൻ നമാൻ ധിർ (ഒന്ന്), രമൺദീപ് സിംഗ് (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
കേരളത്തിനു വേണ്ടി എൻ.പി. ബേസിൽ 37 റൺസ് വഴങ്ങി രണ്ടുവിക്കറ്റും അങ്കിത് ശർമ 63 റൺസ് വഴങ്ങി രണ്ടുവിക്കറ്റും വീഴ്ത്തി. അതേസമയം ബാബാ അപരാജിത് ഒരുവിക്കറ്റ് വീഴ്ത്തി.
Sports
മുള്ളൻപുർ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളത്തിനെതിരേ പഞ്ചാബിന് ബാറ്റിംഗ്. ടോസ് നേടിയ പഞ്ചാബ് നായകൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാല്‍ സഞ്ജു സാംസണ് ഇന്ന് കേരളത്തിന്റെ പ്ലേയിംഗ് ഇലവവനിലില്ല. സഞ്ജുവിന് പകരം അഹമ്മദ് ഇമ്രാനും ഏദന്‍ ആപ്പിള്‍ ടോമിന് പകരം വത്സല്‍ ഗോവിന്ദും പ്ലേയിംഗ് ഇലവനിലെത്തി.
കേരള പ്ലേയിംഗ് ഇലവൻ: മുഹമ്മദ് അസറുദ്ദീന് (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, സച്ചിന് ബേബി, ബാബ അപരാജിത്, സല്മാന് നിസാര്‍, അങ്കിത് ശര്‍മ, എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, അക്ഷയ് ചന്ദ്രന്, അഹമ്മദ് ഇമ്രാന്.
പഞ്ചാബ് പ്ലേയിംഗ് ഇലവൻ: പ്രഭ്സിമ്രാൻ സിംഗ്, ഉദയ് സഹാറൻ, അൻമോൽപ്രീത് സിംഗ്, നമൻ ധിർ (ക്യാപ്റ്റൻ), ഹർണൂർ സിംഗ്, രമൺദീപ് സിംഗ്, സലിൽ അറോറ, കൃഷ് ഭഗത്, പ്രേരിത് ദത്ത, ആയുഷ് ഗോയൽ, മായങ്ക് മാർക്കണ്ഡെ.
രഞ്ജിയിലെ ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയോട് കേരളം സമനില വഴങ്ങിയിരുന്നു. ഇതിലൂടെ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് കേരളത്തിന്റെ സമ്പാദ്യം. അതേസമയം, ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില നേടിയ പഞ്ചാബിനും ഒരു പോയിന്റ് മാത്രമാണുള്ളത്.